അമൃതം എന്ന യൂണിറ്റുമായി ബന്ധപ്പെട്ട് നിർബന്ധമായും മനസിലാക്കിയിരിക്കേണ്ട ഏതാനും ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളുമാണ് ഈ സെറ്റിൽ . തുടർന്നുള്ളവ അടുത്ത സെറ്റിൽ . എല്ലാ കുട്ടികളും എല്ലാ ചോദ്യങ്ങളും നന്നായി മനസിലാക്കി പഠിക്കുക .

1. ചെറുശ്ശേരി ജീവിച്ചിരുന്ന നൂറ്റാണ്ട് ?
Ans-1475 നും 1575 ഇടയിൽ
2. വിശപ്പ് ആരുടെ കഥ ആണ് ?
Ans- Dr. കെ ശ്രീകുമാർ
3. കൃഷ്ണഗാഥാ ഏത് വൃത്തത്തിൽ ആണ് രചിച്ചിട്ടുള്ളത് ?
Ans- മഞ്ജരിവൃത്തം
4. പ്രാചീന കവിത്രയം ആരെല്ലാം?
Ans-ചെറുശ്ശേരി, തുഞ്ചത്തെഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ
5. ഏത് രാജാവിന്റെ നിർദേശപ്രേകാരം ആണ് ചെറുശ്ശേരി കൃഷ്ണഗാഥാ രചിച്ചത് ?
Ans- കോലത്തു നാട്ടിലെ ഉദയവർമ്മ തമ്പുരാൻ
6. കൃഷ്ണഗാഥാ രചിക്കാൻ കാരണമായ വിനോദം?
Ans-ചതുരംഗം
7. പിരിച്ചെഴുതുക
കേഴുമല്ലോ =കേഴും +അല്ലോ
ചൊല്ലിത്തൻ =ചൊല്ലി + തൻ
കോമളച്ചുണ്ട് =കോമള +ചുണ്ട്
8. അർഥം എഴുതുക
ആനനം -മുഖ
ആർത്തൻ - ദു:ഖിതൻ
തിങ്കൾ - ചന്ദ്രൻ.
9. ശരിയായ പദം ഏത്
ആകമിക്കുക , ആഗമിക്കുക, ആഗ്ഗമിക്കുക, ആഘമിക്കുക

Ans :ആഗമിക്കുക.
10. പൂതപ്പാട്ട് രചിച്ചത് ആര് ?
Ans- ഇടശ്ശേരി ഗോവിന്ദൻ നായർ
11. ആവു വിശപ്പില്ലേ കാച്ചിയ പാലിതാ
തൂവെള്ളി കിണ്ണത്തിൽ തേൻ കുഴമ്പും
ഇത് ആരുടെ വരികൾ?

Ans- വള്ളത്തോൾ നാരായണ മേനോൻ
12. കണ്ണൻ കള്ളം പറഞ്ഞിട്ടും
അമ്മ വീണ്ടും വെണ്ണ നൽകുന്നു
ഈ ആശയം വരുന്ന വരികൾ

Ans- വൈകാതവണ്ണമകൈതവപൈതൽതൻ കൈകളിൽ രണ്ടിലും വെണ്ണ വച്ചാൾ.
13. കൃഷ്ണ ഗാഥയുടെ മറ്റൊരു പേരെന്ത് ?
കൃഷ്ണപ്പാട്ട് .
14. സമാന പദം എഴുതുക?
അമ്മ -മാതാവ് -ജനനി
കാക്ക -കാകൻ, വായസം.