കേരളത്തിലൂടെ ഒഴുകുന്ന നദികൾ ഉത്ഭവിക്കുന്നത് പ്രധാനമായും ഏത് പർവ്വതനിരയിൽ നിന്നാണ്?
ഉത്തരം:- പശ്ചിമഘട്ടം 
കേരളത്തിലെ നദികളുടെ എണ്ണം?
ഉത്തരം:-  44
കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
ഉത്തരം:- 3
കേരളത്തിലെ നദികളിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം?
ഉത്തരം:- 41
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതൊക്കെ?
ഉത്തരം:-  കബനി, ഭവാനി, പാമ്പാർ
പൂർണ്ണമായും കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദി?
ഉത്തരം:- പെരിയാർ
പെരിയാർ നദിയുടെ നീളം?
ഉത്തരം:- 244 കിലോമീറ്റർ
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?
ഉത്തരം:-  മഞ്ചേശ്വരം പുഴ
മഞ്ചേശ്വരം പുഴയുടെ നീളം?
ഉത്തരം:-   16 കിലോമീറ്റർ
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ സ്ഥിതിചെയ്യുന്ന കേരളത്തിലെ നദി?
ഉത്തരം:-  പെരിയാർ
'കേരളത്തിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി?
ഉത്തരം:-  പെരിയാർ
പെരിയാർ പതിക്കുന്നത് ഏത് കായലിലാണ്?
ഉത്തരം:-  വേമ്പനാട് കായൽ
അർത്ഥശാസ്ത്രത്തിൽ പെരിയാർ ഏത് പേരിലാണ് പരാമർശിച്ചിരിക്കുന്നത്?
ഉത്തരം:-  ചൂർണി
മുതിരപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?
ഉത്തരം:-  പെരിയാർ
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി?
ഉത്തരം:-   ഭാരതപ്പുഴ
ഭാരതപ്പുഴയുടെ നീളം?
ഉത്തരം:-  209 കിലോമീറ്റർ
ഭാരതപ്പുഴയുടെ മറ്റ് പേരുകൾ?
ഉത്തരം:-  നിള, പേരാർ, പൊന്നാനിപ്പുഴ
പ്രാചീനകാലത്ത് ഭാരതപ്പുഴ അറിയപ്പെട്ടത് ഏത് പേരിലാണ്?
ഉത്തരം:-  പേരാർ
ഭാരതപ്പുഴയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം ഏതാണ്?
ഉത്തരം:-   പൊന്നാനി തുറമുഖം
ഭാരതപ്പുഴയുടെ ഉത്ഭവസ്രോതസ്സ്?
ഉത്തരം:-  ആനമല
ഭാരതപ്പുഴയുടെ പ്രധാന പോഷകനദി?
ഉത്തരം:-  തിരൂർ നദി
ഭരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേരിട്ടത് ഏത് കവിയാണ്?
ഉത്തരം:-  എഴുത്തച്ഛൻ
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദി?
ഉത്തരം:-  പമ്പാ നദി   
മാമാങ്കം ഏത് നദീ തീരത്ത് ആണ് നടന്നിരുന്നത് ?
ഉത്തരം - ഭാരതപ്പുഴ
കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴ ?
ഉത്തരം -കുപ്പം  പുഴ
മഞ്ഞ നദി എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിലെ നദി ?
ഉത്തരം - കുറ്റിയാടി പുഴ
മീനച്ചിലാറിന്റെ ഉദ്ഭവസ്ഥാനം ?
കുടമുരുട്ടി മല
ദക്ഷിണ ഭാഗീരഥി എന്ന് അറിയപ്പെടുന്ന നദി ?
ഉത്തരം - പമ്പ
കേരളത്തിലെ ഏറ്റവും കൂടുതൽ  നദികൾ ഒഴുകുന്ന ജില്ലാ ?
ഉത്തരം -കാസർഗോഡ്
തെക്കൻ കേരളത്തിലെ ഏറ്റവും ചെറിയ നദി?
ഉത്തരം - അയിരൂര് നദി
കേരളത്തിലെ വടക്കേ അറ്റത്തെ നദി ?
ഉത്തരം - മഞ്ചേശ്വരം നദി
കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി ?
ഉത്തരം - കുന്തിപ്പുഴ
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി ?
ഉത്തരം - കുന്തിപ്പുഴ
കേരളകലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏതു നദീ തീരത്താണ് ?
ഉത്തരം - ഭാരതപ്പുഴ
ആറന്മുള വള്ളംകളി  മത്സരം നടക്കുന്നത് ഏതു നദിയിലാണ് ?
ഉത്തരം - പമ്പാനദി
കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി ?
ഉത്തരം - ഭാരതപ്പുഴ
മുല്ലപെരിയാർ ഡാം ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
ഉത്തരം - പെരിയാർ
 പ്രാചീന കാലത്ത് 'കപില' എന്ന പേരിൽ അറിയപ്പെടുന്ന നദി?
ഉത്തരം - കബനി 
കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
ഉത്തരം - കുറവാ ദ്വീപ് 
കുറവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?
ഉത്തരം - കബനി 
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ഏത് നദിയുടെ തീരത്താണ്?
ഉത്തരം - നെയ്യാർ 
മുല്ലപ്പെരിയാർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരം - പെരിയാർ 
ഇന്ത്യയിൽ വെച്ചു തന്നെ ഏറ്റവുമധികം മത്സ്യ വൈവിധ്യവും ജൈവവൈവിധ്യവും കാണപ്പെടുന്ന നദി?
ഉത്തരം - ചാലക്കുടിപ്പുഴ 
മാരാമൺ കൺവെൻഷൻ ഏത് നദിയുടെ മണൽപ്പുറത്താണ് നടക്കുന്നത്?
ഉത്തരം - പമ്പ 
ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ ഏത് നദിയുടെ മണൽപ്പുറത്താണ് നടക്കുന്നത്?
ഉത്തരം - പമ്പ 
റാന്നി ഹിന്ദുമത കൺവെൻഷൻ ഏത് നദിയുടെ മണൽപ്പുറത്താണ് നടക്കുന്നത്?
ഉത്തരം - പമ്പ 
ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദുക്കളുടെ വിശുദ്ധമായ ശ്മശാനം?
ഉത്തരം - തിരുവില്വാമലയിലെ ഐവർ മഠം 
ആദി ശങ്കരന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കാലടി ഏത് നദിയുടെ തീരത്താണ്?
ഉത്തരം -  പെരിയാർ 
പൊറ്റക്കാടിന്റെ നാടൻ പ്രേമം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
ഉത്തരം - ഇരുവഴിഞ്ഞിപ്പുഴ 
ഒ.വി.വിജയൻറെ ഗുരുസാഗരം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന നദി?
ഉത്തരം - തൂതപ്പുഴ 
മൂന്നാറിൽ സംഗമിക്കുന്ന നദികൾ?
ഉത്തരം - മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള 
അരുന്ധതി റോയിയുടെ 'ദി ഗോഡ് ഓഫ് സ്‌മോൾ തിങ്സ്' എന്ന നോവലിൽ പ്രതിപാദിക്കുന്ന നദി?
ഉത്തരം - മീനച്ചിലാർ 
മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻറെ പേരിൽ അറിയപ്പെടുന്ന നദി?
ഉത്തരം - ചന്ദ്രഗിരിപ്പുഴ 
100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിൽ ഉള്ളത്?
ഉത്തരം - 11 
ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ നിന്ന് പുറത്തേയ്ക്ക് ഒഴുകുന്ന വെള്ളം ഏത് നദിയിലാണ് എത്തിച്ചേരുന്നത്?
ഉത്തരം - തൊടുപുഴയാർ 
തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
ഉത്തരം - പാമ്പാർ 
പാമ്പാർ നദിയുടെ ഉത്ഭവസ്ഥാനം?
ഉത്തരം - ദേവീകുളം (ഇടുക്കി)
ശിശുവാണി നദി ഏത് നദിയുടെ പോഷകനദിയാണ്?
ഉത്തരം - ഭവാനിപ്പുഴ 
കേരളത്തിൽ നിന്ന് ഉത്ഭവിച്ചു തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന നദി?
ഉത്തരം - ഭവാനിപ്പുഴ 
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേ അറ്റത്തുള്ളത്?
ഉത്തരം - കബനി നദി 
കണ്ണൂരിലെ 19 കിലോമീറ്റർ മാത്രം നീളമുള്ള ഒരു നദി?
ഉത്തരം - രാമപുരം പുഴ 
തടിവ്യവസായകേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത് ഏത് പുഴയുടെ തീരത്താണ്?
ഉത്തരം - കല്ലായിപ്പുഴ 
ലെപ്റ്റെർമാ ബിജു എന്ന ഞണ്ടുകൾ കാണപ്പെടുന്ന ഏക നദി?
ഉത്തരം - ചിത്താരിപ്പുഴ 
കുയ്യാലിപ്പുഴയുടെ മറ്റൊരു പേര്?
ഉത്തരം - തലശ്ശേരിപ്പുഴ 
തിരുവനന്തപുരത്തെ ആറ്റിങ്ങലിൻറെ ഒരു വശം മുഴുവൻ മുഴുവൻ ചുറ്റപ്പെട്ടുകിടക്കുന്ന നദി?
ഉത്തരം - മാമം പുഴ 
കവ്വായിപ്പുഴ ഉത്ഭവിക്കുന്നത് എവിടെനിന്ന്?
ഉത്തരം - ചീമേനി കുന്ന് (കാസർഗോഡ്)
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
ഉത്തരം - കാസർഗോഡ് 
മൊഗ്രാൽപ്പുഴ ഏത് ജില്ലയിലൂടെ ഒഴുകുന്നു?
ഉത്തരം - കാസർഗോഡ് 
എലത്തൂർപ്പുഴ എന്ന് അറിയപ്പെടുന്ന നദി?
ഉത്തരം - കോരപ്പുഴ 
പള്ളിക്കൽപ്പുഴ ഉത്ഭവിക്കുന്നത് എവിടെനിന്ന്?
ഉത്തരം - കളരിത്തറക്കുന്ന്, കൊടുമൺ 
കാസർഗോഡ് ജില്ലയിലെ പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന ഒരു പുഴ?
നീലേശ്വരം പുഴ 
കണ്ണൂർ ജില്ലയിലെ കുറ്റിമലയുടെ താഴ്വാരത്ത് നിന്നും ഉത്ഭവിക്കുന്ന നദി?
ഉത്തരം - അഞ്ചരക്കണ്ടി പുഴ 
മച്ചാട്ടുമലയിൽ നിന്ന് ഉത്ഭവിക്കുന്ന നദി?
കേച്ചേരിപ്പുഴ 
വിയ്യൂർ പുഴ എന്ന പേരിൽ അറിയപ്പെടുന്ന നദി?
ഉത്തരം - താണിക്കുടം പുഴ 
ഷോളയാർ ജലവൈദ്യുതി പദ്ധതി സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഏത് നദിയിൽ?
ഉത്തരം - ചാലക്കുടിപ്പുഴ 
പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങളായ അതിരപ്പള്ളി, വാഴച്ചാൽ എന്നിവ ഏത് നദിയിലാണ്?
ഉത്തരം - ചാലക്കുടിപ്പുഴ